തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സഹോദരി ശാന്തകുമാരി. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്നും 18 വർഷമായി കേസ് തെളിയിക്കാൻ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ലെന്നും ശാന്തകുമാരി പറഞ്ഞു.
സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സഹോദരി - അന്വേഷണത്തിൽ തൃപ്‌തിയില്ല
സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ വെള്ളാപ്പള്ളി നടേശന് ബന്ധമുണ്ടെന്നെന്ന് പറഞ്ഞ പ്രീതാപ്മാനന്ദ സ്വാമിയെ കഴിഞ്ഞ 15 വർഷമായി കാണാനില്ല എന്നും ശാന്തകുമാരി മാധ്യമങ്ങളോട് പറഞ്ഞു
സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ വെള്ളാപ്പള്ളി നടേശന് ബന്ധമുണ്ടെന്നെന്ന് പറഞ്ഞ പ്രീതാപ്മാനന്ദ സ്വാമിയെ കഴിഞ്ഞ 15 വർഷമായി കാണാനില്ല എന്നും ശാന്തകുമാരി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെ വെള്ളാപ്പള്ളി നടേശൻ സ്വാധീനിച്ചതായും ശാന്തകുമാരി പറഞ്ഞു.
മഹേഷിന്‍റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട വെള്ളാപ്പള്ളി എന്തുകൊണ്ടാണ് ശാശ്വതികാനന്ദ സ്വാമിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തതെന്നും ശാന്തകുമാരി ചോദിച്ചു. അതേസമയം സ്വാമി ശാശ്വതികാനന്ദയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ശാന്തകുമാരി കത്തയച്ചു.