തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ പിടിയിലായ കോർപ്പറേഷൻ കൗൺസിലർ ഗിരി കുമാർ, ബി.ജെ.പി പ്രവർത്തകൻ ശബരി എന്നിവരെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നൽകി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതികളുടെ സാന്നിധ്യത്തിൽ അന്വേഷിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കൽ, സാക്ഷികളെ കൊണ്ട് പ്രതികളെ തിരിച്ചറിയുക, സംഭവത്തിന് പ്രതികൾ ഉപയോഗിച്ച മോട്ടോർ സൈക്കിളിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തുക, കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; മൂന്നും നാലും പ്രതികൾ പൊലീസ് കസ്‌റ്റഡിയിൽ
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ കൂടുതൽ അന്വേഷണത്തിനായി മൂന്നും നാലും പ്രതികളെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നൽകി.
ആശ്രമം കത്തിച്ച കേസ്
ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ഇതുവരെ നാല് പ്രതികളാണ് ഉള്ളത്. ഒന്നാം പ്രതി പ്രകാശ് മരണപ്പെട്ടു. രണ്ടാം പ്രതി കൃഷ്‌ണകുമാറിനെ കോടതി നേരത്ത ജാമ്യത്തിൽ വിട്ടിരുന്നു. 2018 ഒക്‌ടോബർ 27 നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമത്തിൽ റീത്ത് വച്ചത് കൃഷ്‌ണ കുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.