തിരുവനന്തപുരം: സസ്പെൻഷൻ സംബന്ധിച്ച് പ്രതികരിക്കാതെ എം ശിവശങ്കർ. വൈകിട്ടത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി സസ്പെൻഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണം തേടിയെങ്കിലും വീടിനു പുറത്തേക്കു വരാൻ ശിവശങ്കർ തയ്യാറായില്ല. പകരം മകൻ പുറത്തു വന്ന് ശിവശങ്കറിന് പ്രതികരിക്കാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
സസ്പെന്‍ഷന്‍ വാര്‍ത്തയോട് പ്രതികരിക്കാതെ എം. ശിവശങ്കര്‍ - സസ്പെന്‍ഷന്‍ വാര്‍ത്ത
വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ശിവശങ്കറിന് പ്രതികരിക്കാൻ താത്പര്യമില്ലെന്ന് മകന്‍ അറിയിച്ചു
ശിവശങ്കറിനെതിരായ വകുപ്പുതല അന്വേഷണം തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹം താമസിച്ച സെക്രട്ടേറിയറ്റിനു സമീപത്തെ ഹെതർ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. പിന്നാലെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് നിയമനം നൽകിയ ഐടി വകുപ്പിന്‍റെ കീഴിലെ കെഎസ്ഐടിഐഎല്ലിൽ എൻഐഎയും പരിശോധന നടത്തി. ഹെതർ ഫ്ലാറ്റിൽ ശിവശങ്കറിന്‍റെ നിർoേശപ്രകാരം സ്വപ്നയുടെ ഭർത്താവ് ജയശങ്കറിന് മുറിയെടുത്തു നൽകിയതായി ഐടി വകുപ്പ് ജീവനക്കാരനായ അരുൺ ബാലചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ കസ്റ്റംസും എൻ ഐ എയെ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി എന്നി പദവികളാണ് എം. ശിവശങ്കര്‍ വഹിച്ചിരുന്നത്.