കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു - worm infestation of petiant
കൊവിഡ് നോഡൽ ഓഫീസർ ആയിരുന്ന ഡോ.അരുണ, ഹെഡ് നഴ്സുമാരായ ഡോക്ടർ ലീന കുഞ്ചൻ, രജനി എന്നിവരെയാണ് തിരിച്ചെടുത്തത്
രോഗിയെ പുഴുവരിച്ച സംഭവം; ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. കൊവിഡ് നോഡൽ ഓഫീസർ ആയിരുന്ന ഡോ.അരുണ, ഹെഡ് നഴ്സുമാരായ ഡോക്ടർ ലീന കുഞ്ചൻ, രജനി എന്നിവരെയാണ് തിരിച്ചെടുത്തത്. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനകൾ സമരത്തിലായിരുന്നു.