തിരുവനന്തപുരം: ആറ്റിങ്ങല്‍ ഭാഗത്തെ സ്ഥിര അക്രമകാരികളെ പിടികൂടി പൊലീസ്. ആറ്റിങ്ങല്‍ കരിക്കകംക്കുന്ന് പുത്തന്‍വീട്ടില്‍ ശ്രീരാജ് (24), ഇളമ്പ കരിക്കകംക്കുന്ന് ചരുവിള പുത്തന്‍വീട്ടില്‍ മനീഷ് (26)എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് പിടികൂടിയത്. സ്ഥിരം അടിപിടി കേസുകളില്‍ പ്രതികളായ ഇവരെ ഇളമ്പ കരിക്കകംകുന്ന് വടക്കേവിള വീട്ടില്‍ ബിനുവിനെ വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്‌തത്.
വീട് കയറി ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍; പിടിയിലായത് പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാര്‍ - ആറ്റിങ്ങല്‍ വീട് കയറി ആക്രമണം
ആറ്റിങ്ങല്‍ ഭാഗത്ത് സ്ഥിരം അക്രമം നടത്തുന്ന യുവാക്കളെ പൊലീസ് പിടികൂടി. ആറ്റിങ്ങല്‍ സ്വദേശികളായ ശ്രീരാജ്, മനീഷ് എന്നിവരെയാണ് പിടികൂടിയത്. ഇരുവരുടെയും പേരില്‍ നിരവധി കേസുകള്‍ ഉണ്ട്
![വീട് കയറി ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍; പിടിയിലായത് പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാര്‍ Attingal home invasion case Suspects arrested in Attingal home invasion police arrested the regular attackers of Atingal regular attackers of Atingal area arrested വീട് കയറി ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍ ആറ്റിങ്ങല്‍ ആറ്റിങ്ങല്‍ വീട് കയറി ആക്രമണം ആറ്റിങ്ങല്‍ പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17818224-thumbnail-4x3-tshsh.jpg)
ആറ്റിങ്ങല്‍ സ്റ്റേഷനില്‍ എട്ട് കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ മനീഷിനും രണ്ട് കേസുകള്‍ ശ്രീരാജിനും ഉണ്ടെന്ന് ആറ്റിങ്ങല്‍ പൊലീസ് അറിയിച്ചു. ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന്‍ ഐഎസ്എച്ച്ഒ തന്‍സീം അബ്‌ദുല്‍ സമദിന്‍റെ നിര്‍ദേശ പ്രകാരം എസ്‌ഐ അനൂപ്, എഎസ്‌ഐ രാജീവന്‍, ജിഎസ് സിപിഒ ബിജു എസ് പിള്ള, സിപിഒമാരായ നിധിന്‍ റിയാസ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. 452, 341, 294 ബി, 321, 324, 308 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.