തിരുവനന്തപുരം:പാലാ ബിഷപ്പിന്റെ പരാമർശം തെറ്റായിപ്പോയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായി കാര്യങ്ങൾ മനസിലാക്കാതെയെന്ന് സുരേഷ് ഗോപി എംപി. ഭരണപരമായി സർക്കാർ എന്തുചെയ്യുമെന്ന് നോക്കട്ടെ. ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കിൽ അപ്പോൾ നോക്കാം എന്നും സുരേഷ് ഗോപി പറഞ്ഞു.
സഭാധ്യക്ഷൻമാരുടെ ആകുലതകൾ ചർച്ചചെയ്യാൻ കേന്ദ്രം യോഗം വിളിക്കും. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂടും. ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുത്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹിക വിപത്തിനെ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.