തിരുവനന്തപുരം :അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടേത് അത്യുജ്വല പ്രകടനമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പിൽ നിഴലിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുടേത് അത്യുജ്വല വിജയം, യുപി മോഡൽ കേരളത്തിന് അഭികാമ്യം : കെ സുരേന്ദ്രൻ - കോണ്‍ഗ്രസ്
രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും കോൺഗ്രസിനെ രക്ഷപ്പെടുത്താനാകില്ലെന്ന് കെ സുരേന്ദ്രൻ
കോൺഗ്രസ് നാമാവശേഷമാകുന്ന കാഴ്‌ചയാണുള്ളത്. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും കോൺഗ്രസിനെ രക്ഷപ്പെടുത്താനാകില്ല. രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ പ്രധാനമന്ത്രിയായി തുടരാമെന്നും സുരേന്ദ്രൻ പരിഹസിച്ചു.
മതന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പം
മണിപ്പൂരിലെയും ഗോവയിലെയും വിജയങ്ങൾ മത ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പം നിന്നതിൻ്റെ തെളിവാണ്. കേരളത്തിലും ഇത് സ്വീകാര്യമാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. യോഗി ആദിത്യനാഥിനെതിരെ നടത്തുന്ന പ്രചരണം മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിക്കണം. യു.പി മോഡൽ കേരളത്തിന് അഭികാമ്യമാണ്. കേരളത്തിൽ മാഫിയ വിളയാട്ടമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.