കേരളം

kerala

ETV Bharat / state

സ്പെഷ്യൽ അരിയും കിറ്റും; വിതരണം ഇന്ന് മുതൽ - അരിവിതരണം

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പ്രത്യേകം അരി വിതരണം ചെയ്യുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ഇന്നലെയാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്

supply of food kit begins today  supply of food kit  kerala govt  highcourt  സ്പെഷ്യൽ അരിയും കിറ്റും  അരിവിതരണം  ഹൈക്കോടതി
സ്പെഷ്യൽ അരിയും കിറ്റും; വിതരണം ഇന്നുമതൽ

By

Published : Mar 30, 2021, 10:51 AM IST

തിരുവനന്തപുരം:ഹൈക്കോടതി അനുവദിച്ചതോടെ നീല, വെള്ള കാർഡുള്ള സ്പെഷ്യൽ അരി വിതരണം ഇന്ന് തുടങ്ങും. ഈസ്റ്റർ, വിഷു പ്രമാണിച്ചുള്ള സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണവും ഇതോടൊപ്പം നടത്തും. നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പ്രത്യേകം അരി വിതരണം ചെയ്യുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ഇന്നലെയാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്. അരി വിതരണം ചെയ്യാമെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആകരുതെന്ന കർശന നിർദേശം കോടതി നൽകി. കൊവിഡ് സാഹചര്യവും ഈസ്റ്ററും വിഷുവും കണക്കിലെടുത്ത് കിലോയ്ക്ക് 15 രൂപയ്ക്ക് ഒരു കാർഡിന് പത്ത് കിലോ അരി വീതം അനുവദിക്കാൻ ആയിരുന്നു സർക്കാർ തീരുമാനം.

ABOUT THE AUTHOR

...view details