കേരളം

kerala

ETV Bharat / state

സൂപ്പർ സ്പ്രെഡ്; പൂന്തുറയിൽ കനത്ത ജാഗ്രത - social spread

പൂന്തുറയിൽ സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം കൂടിയതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. മത്സ്യത്തൊഴിലാളികൾ തമിഴ്‌നാട് ഭാഗത്തേക്ക് പോകുന്നത് തടയാൻ കരയിലും കടലിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

തിരുവനന്തപുരം  സൂപ്പർ സ്പ്രെഡ്  പൂന്തുറയിൽ കനത്ത ജാഗ്രത  കണ്ടെയ്‌ൻമെന്‍റ് സോണുകൾ കേരളം  ജില്ലാ കലക്‌ടർ ഡോ. നവജ്യോത് ഖോസെ  സൂപ്പർ സ്പ്രെഡ്  പൂന്തുറയിൽ കനത്ത ജാഗ്രത  കൊവിഡ്- 19 സൂപ്പർ സ്പ്രെഡ്  കൊറോണ കേരളം  Super Spread  thiruvananthapuram corona  covid 19  Poonthura lock down  social spread  containment zone
സൂപ്പർ സ്പ്രെഡ്; പൂന്തുറയിൽ കനത്ത ജാഗ്രത

By

Published : Jul 9, 2020, 10:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കൊവിഡ്- 19 സൂപ്പർ സ്പ്രെഡ് കണ്ടെത്തിയ പൂന്തുറയിൽ കനത്ത ജാഗ്രത. മത്സ്യത്തൊഴിലാളികൾ തമിഴ്‌നാട് ഭാഗത്തേക്ക് പോകുന്നത് തടയാൻ കരയിലും കടലിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രദേശത്ത് സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം കൂടിയതോടെയാണ് കൊവിഡ്- 19 പ്രഭവകേന്ദ്രമായി കണക്കാക്കി നിയന്ത്രണങ്ങൾ ശക്തമാക്കിയത്.

കോർപറേഷന് കീഴിലെ പൂന്തുറ മാണിക്യ വിളാകം പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. വള്ളക്കടവ്, ബീമാപ്പള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകൾ ബഫർ സോണുകളായും ജില്ലാ കലക്‌ടർ ഡോ. നവജ്യോത് ഖോസെ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക് റേഷൻകടകൾ എന്നിവയ്ക്ക് രാവിലെ ഏഴു മണി മുതൽ 11 മണി വരെ പ്രവർത്തിക്കാം. 11 മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിതരണക്കാരിൽ നിന്ന് സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ചു കിലോ അരി തൊട്ടടുത്തുള്ള റേഷൻകടകൾ വഴി ലഭ്യമാകും.

പൂന്തുറയുടെ സമീപ പ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് റാപ്പിഡ് പരിശോധന ഊർജിതമാക്കും. ഇന്ന് കൂടുതൽ പേർക്ക് പരിശോധന നടത്താനാണ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയുണ്ടാകും. കടൽ മാർഗം തമിഴ്‌നാട്ടിലേക്ക് മത്സ്യത്തൊഴിലാളികൾ പോകാതിരിക്കാൻ കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്‌സ്‌മെൻ്റ് എന്നിവർക്ക് നിർദേശം നൽകി. കമാൻഡോകളെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ തീരദേശ മേഖലകളിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിനും താൽക്കാലികമായി വിലക്കേർപ്പെടുത്തി. പ്രദേശത്തെ വീടുകൾ നാളെ ആണുവിമുക്തമാക്കും.

കന്യാകുമാരിയിൽ നിന്ന് മീൻ എത്തിച്ച് വിൽപന നടത്തിയിരുന്ന ആൾക്കാണ് പൂന്തുറയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. പൂന്തുറയിൽ രണ്ട് ദിവസത്തിനിടെ 80 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 54 പേർക്ക് രോഗബാധയുണ്ടായി. കൂടുതലും മത്സ്യത്തൊഴിലാളികൾക്കാണ് രോഗം ഉണ്ടായത്. ഒരു കുടുംബത്തിലെ 13 പേർക്കും രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിരുന്നു.

ABOUT THE AUTHOR

...view details