സംസ്ഥാനത്ത് ഞായറാഴ്‌ച സമ്പൂർണ ലോക്ക് ഡൗൺ; പൊതുഗതാഗതമില്ല - no public service today
സംസ്ഥാനത്ത് പൊതുഗതാഗതമില്ല. ഹോട്ടലുകളുടെ പാഴ്‌സല്‍ കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്
സംസ്ഥാനത്ത് ഞായറാഴ്‌ച സമ്പൂർണ ലോക്ക് ഡൗൺ; പൊതുഗതാഗതമില്ല
തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് അവശ്യ സർവീസുകൾ മാത്രം. സംസ്ഥാനത്ത് പൊതുഗതാഗതമില്ല. ഹോട്ടലുകളുടെ പാഴ്‌സല്‍ കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലാ അതിർത്തികളില്‍ വാഹനങ്ങൾ പരിശോധിച്ചാണ് പൊലീസ് കടത്തി വിടുന്നത്. മാസ്‌ക് പരിശോധന കർശനമാക്കി. സർക്കാരിന്‍റെ കൊവിഡ് അവലോകനയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും ഇന്നുണ്ടാകില്ല.