ഇന്നലെ മാത്രം സൂര്യാഘാതമേറ്റ് മൂന്നുപേർ മരണമടഞ്ഞ സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും രംഗത്തുവന്നത്. 11 ജില്ലകളിൽ സൂര്യാഘാതം മുന്നറിയിപ്പ് നൽകി. അടുത്ത രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്ത് ശരാശരിയിൽ നിന്നും രണ്ടു മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയർന്നേക്കും. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ മൂന്ന് ഡിഗ്രി വരെ ചൂട് കൂടും. ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളില്‍ ചൂട് മൂന്നുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കിടെ 61 പേർക്കാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റത്. അതേസമയം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സൂര്യാഘാതം നേരിടുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
സംസ്ഥാനം കൊടും ചൂടിലേക്ക് : കനത്ത ജാഗ്രതാ നിർദേശം - കേരളം ചൂട്
സംസ്ഥാനം കൊടും ചൂടിലേക്ക്. അടുത്ത നാല് ദിവസങ്ങളിൽ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും എന്നാണ് മുന്നറിയിപ്പ്. രാവിലെ 11നും ഉച്ചയ്ക്ക് മൂന്നു മണിക്കും ഇടയിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ജാഗ്രത നിർദ്ദേശം
സംസ്ഥാനത്ത് കൊടും ചൂട്
കനത്ത ചൂടിനെ തുടർന്ന് തൊഴിൽ സമയം നിയന്ത്രിക്കാൻ തൊഴിൽ വകുപ്പും നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ 11 മുതൽ മൂന്നു വരെ സൂര്യപ്രകാശമേൽക്കാതെ ഒഴിഞ്ഞു നിൽക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർജ്ജലീകരണം ഒഴിവാക്കാൻ കൂടുതൽ ശുദ്ധജലം കുടിക്കണമെന്നും, എന്നാൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി പ്രവർത്തിക്കുന്ന ശീതളപാനീയ വിൽപനശാലകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Last Updated : Mar 25, 2019, 2:29 PM IST