തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്‌തമാവുന്നു. 6 ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
വ്യാഴാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ശ്രീലങ്കയ്‌ക്കും തമിഴ്‌നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് സംസ്ഥാനത്ത് മഴ തുടരാന്‍ കാരണം. തെക്കേ ഇന്ത്യക്ക് മുകളിലായി ന്യൂനമര്‍ദത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നത് സംസ്ഥാനത്തെ മഴയെ സ്വാധീനിക്കുന്നുണ്ട്.