തിരുവനന്തപുരം: പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവത്തില്‍ ദുരൂഹതയും പല സംശയങ്ങളുമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സമഗ്രാന്വേഷണം വേണമെന്ന് മുല്ലപ്പള്ളി - സിപിഎം
സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് അക്രമ രാഷ്ട്രീയം ഉണ്ടാവില്ലെന്ന് പറയാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പാനൂർ കൊലക്കേസിലെ പ്രതിയുടെ ആത്മഹത്യ; വിശദമായ അന്വേഷണം നടത്തണമെന്ന് മുല്ലപ്പള്ളി
സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് അക്രമ രാഷ്ട്രീയം ഉണ്ടാവില്ലെന്ന് പറയാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം. കെ ടി ജലീല്‍, സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പിണറായി വിജയന്‍ കുറ്റകരമായ മൗനം പാലിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.