ഇന്നലെ രാത്രിയിലാണ് സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപ്പന്തലുകൾ നഗരസഭയും പൊലീസും ചേര്‍ന്ന് പൊളിച്ചുനീക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് എംപാനൽ ജീവനക്കാരി സെക്രട്ടേറിയറ്റിന് മുന്നിൽ മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. ആലപ്പുഴ സ്വദേശിനിയായ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിയ എസ്ആർടിസിയിലെ എംപാനൽ കണ്ടക്ടറായിരുന്നു. ഭർത്താവ് മരിച്ച തനിക്കും കുട്ടികൾക്കും ജീവിക്കാൻ വേറെ വഴിയില്ലെന്ന് പറഞ്ഞാണ് ഇവർ ആത്മഹത്യാശ്രമം നടത്തിയത്.
സെക്രട്ടേറിയറ്റിന് മുന്നിൽ എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം - സെക്രട്ടേറിയറ്റ്
സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപ്പന്തലുകൾ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ചാണ് യുവതി മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചത്.
കൂടെയുള്ള സമരക്കാർ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും യുവതി താഴെ ഇറങ്ങാത്തതിനെത്തുടർന്ന് പൊലീസും ഫയർഫോഴ്സുമെത്തിയാണ് ഇവരെ താഴെയിറക്കിയത്. അവശനിലയിലായ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹൈക്കോടതി വിധിയിലൂടെ തീർത്തും അപ്രതീക്ഷിതമായാണ് കെഎസ്ആർടിസിയിലെ നാനൂറോളം വരുന്ന എംപാനൽ ജീവനക്കാർക്ക് ജോലി നഷ്ടമായത്. ഇതിൽ പ്രതിഷേധിച്ച് എംപാനൽ ജീവനക്കാർ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെ അടക്കം കണ്ടെങ്കിലും ഹൈക്കോടതി വിധിയായതിനാൽ സർക്കാരിനൊന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഇവർ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരം തുടങ്ങിയത്.