തിരുവനന്തപുരം:ചാല മാർക്കറ്റ് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അട്ടക്കുളങ്ങരയിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കരിമഠം കോളനി സ്വദേശിയായ സി.പി ഹരിയാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. ഫയർഫോഴ്സും, പൊലീസും ചേര്‍ന്നാണ് ഇയാളെ താഴെയിറക്കിയത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
ചാല മാർക്കറ്റ് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യാ ശ്രമം - Chala market
കരിമഠം കോളനി സ്വദേശിയായ സി.പി ഹരിയാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. ഫയർഫോഴ്സും, പൊലീസും ചേര്‍ന്നാണ് ഇയാളെ താഴെയിറക്കിയത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
ചാല മാർക്കറ്റ് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യ ശ്രമം
ചാല മാർക്കറ്റിന്‍റെ വികസനവുമായി ബന്ധപ്പെട്ട് ആറോളം ആവശ്യങ്ങൾ എഴുതിയ കടലാസുമായെത്തിയ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചാല മാർക്കറ്റിലെ ഗുണ്ടായിസം അവസാനിപ്പിക്കാൻ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങളിൽ അഴിമതി നടക്കുന്നുവെന്നും യുവാവ് ആരോപിച്ചു.