കേരളം

kerala

ETV Bharat / state

സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യ ശ്രമം: കസ്റ്റഡിയിലെടുത്ത് പൊലീസ് - തൊഴിലുടമ ഭീഷണപ്പെടുത്തുന്നു

വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ സലിം, നൗഷാദ്, സക്കീർ എന്നിവരാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവർക്ക് വർഷങ്ങളായി അടുപ്പമുള്ള വയനാട് സ്വദേശിയായ തൊഴിലുടമ വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.

Suicide attempt in front of Secretariat  തൊഴിലുടമ ഭീഷണപ്പെടുത്തുന്നു  സെക്രട്ടേറിയറ്റിനുമുന്നില്‍ യുവാക്കളുടെ ആത്മഹത്യ ശ്രമം
തൊഴിലുടമ ഭീഷണപ്പെടുത്തുന്നു; സെക്രട്ടേറിയറ്റിനുമുന്നില്‍ യുവാക്കളുടെ ആത്മഹത്യ ശ്രമം

By

Published : Apr 29, 2022, 12:30 PM IST

Updated : Apr 29, 2022, 2:13 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ യുവാക്കളുടെ ആത്മഹത്യ ശ്രമം. ഡീസൽ ഒഴിച്ചു തീ കൊളുത്താൻ ശ്രമിച്ച മൂന്നു യുവാക്കളെ പൊലീസ് അനുനയിപ്പിച്ച് കീഴടക്കി. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരുന്നു. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി.

വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ സലിം, നൗഷാദ്, സക്കീർ എന്നിവരാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവർക്ക് വർഷങ്ങളായി അടുപ്പമുള്ള വയനാട് സ്വദേശിയായ തൊഴിലുടമ വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ചായിരുന്നു ആത്മഹത്യ ശ്രമം. ഇവർ ഒന്നിച്ച് കൊലപാതകമടക്കം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതിന്‍റെ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് യുവാക്കൾ പൊലീസിനു കൈമാറിയതായി ദൃസാക്ഷികൾ പറയുന്നു.

സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യ ശ്രമം: കസ്റ്റഡിയിലെടുത്ത് പൊലീസ്
Last Updated : Apr 29, 2022, 2:13 PM IST

ABOUT THE AUTHOR

...view details