തിരുവനന്തപുരം:സുഗതകുമാരി അതീവ ഗുരുതരാവസ്ഥയിൽ. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതേതുടര്‍ന്ന് ശ്വസന പ്രക്രിയ പൂര്‍ണ്ണമായും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാക്കി. കടുത്ത ശ്വാസതടസം ഉണ്ടായതിനെ തുടർന്നാണ് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്‍റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്.
സുഗതകുമാരി അതീവ ഗുരുതരാവസ്ഥയിൽ; മരുന്നുകളോട് പ്രതികരിക്കുന്നില്ല - ഗുരുതരാവസ്ഥയിൽ
മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ: എം.എസ്. ഷർമ്മദ് അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്‍റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് സുഗതകുമാരി ടീച്ചര്‍

കവയത്രി സുഗതകുമാരി അതീവ ഗുരുതരാവസ്ഥയിൽ; മരുന്നുകളോട് പ്രതികരിക്കുന്നില്ല
മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ: എം.എസ്. ഷർമ്മദ് അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്‍റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് സുഗതകുമാരി ടീച്ചര്‍. ഇന്നലെയാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും സുഗതകുമാരി ടീച്ചറെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡിനൊപ്പം ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സമാണ് സുഗതകുമാരിയുടെ പ്രധാന ആരോഗ്യ പ്രശ്നം.
Last Updated : Dec 22, 2020, 4:12 PM IST