തിരുവനന്തപുരം :സ്വര്‍ണക്കടത്തും ക്വട്ടേഷനും കണ്ണൂര്‍ സി.പി.എമ്മില്‍ പതിവാണെന്ന ആരോപണവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. കണ്ണൂരിലെ സി.പി.എം അണികളുടെ റോള്‍ മോഡല്‍ പിണറായി വിജയനാണ്. പണമുണ്ടാക്കാന്‍ പിണറായി സ്വീകരിക്കുന്ന അതേ മാര്‍ഗം അദ്ദേഹത്തെ റോള്‍ മോഡലാക്കുന്ന കുട്ടികളും ചെയ്യും.
Also read: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു
അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം ഓഫിസ് വഴി നിരവധി തവണ സ്വര്‍ണം കടത്തിയ ആളാണ് അവരുടെ റോള്‍ മോഡലായ മുഖ്യമന്ത്രി. സ്വര്‍ണക്കടത്തില്‍പ്പെട്ട ആരെയെങ്കിലും പുറത്താക്കിയോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കട്ടെ.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കില്‍ അദ്ദേഹത്തിന് ജയിലില്‍ ഇത്രയും സുഖസൗകര്യങ്ങള്‍ എങ്ങനെ ലഭിക്കുന്നു. കൊടി സുനിയാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട്. എന്നിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറയുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്.
'കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് കൊടി സുനി' ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.സുധാകരന്‍ ആകാശ് തില്ലങ്കേരി സി.പി.എമ്മിനെ വെല്ലുവിളിച്ചിട്ട് ആരെങ്കിലും മിണ്ടിയോ. അവരുടെ കയ്യില്‍ സി.പി.എമ്മിനെതിരെ തെളിവുകളുണ്ട്. പാര്‍ട്ടിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവാരത്തകര്‍ച്ച പരിഹരിക്കാന്‍ യോഗ്യതയുള്ളവരുടെ എണ്ണം ആ പാര്‍ട്ടിയില്‍ കുറയുകയാണ്.
ദുബായ് കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥനെ പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രി എന്തിന് കണ്ടെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.