കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നതിൽ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്‍റ്വി എം സുധീരൻ. ഗ്രൂപ്പ് അതിപ്രസരം ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നതാണെന്ന് വി എം സുധീരൻ പറഞ്ഞു. ഗ്രൂപ്പുകൾ പിടിവാശി ഒഴിവാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർഥിനിർണയത്തിൽ തർക്കങ്ങൾ ഉടലെടുത്തതോടെ ആണ് അതൃപ്തി പരസ്യമാക്കി വിഎം സുധീരൻ രംഗത്തെത്തിയത്. നിലവിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യം ആണ് ഉള്ളത്. ഗ്രൂപ്പ് കടുംപിടുത്തങ്ങൾ കൊണ്ട് ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നു. അതുകൊണ്ട് ഗ്രൂപ്പുകൾ പിടിവാശികൾ ഒഴിവാക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.