കേരളം

kerala

ETV Bharat / state

ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡി: ജൂലൈ മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി - Subsidy for milk

ഓണത്തിന് മുമ്പായി കർഷകരുടെ അക്കൗണ്ടിൽ പണമെത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. എട്ട് മാസക്കാലത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്.

minister chinjurani  മന്ത്രി ജെ ചിഞ്ചുറാണി  kerala latest news  dairy news  thiruvananthapuram news  തിരുവനന്തപുരം വാർത്തകൾ  കേരള വാർത്തകൾ  ക്ഷീര കർഷകർ  ക്ഷീര കർഷകർ സബ്‌സിഡി  പാലിന് സബ്‌സിഡി  Subsidy for milk  മൃഗസംരക്ഷണ വകുപ്പ്
ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡി: ജൂലൈ മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി

By

Published : Aug 31, 2022, 1:18 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ഒരു ലിറ്റർ പാലിന് നാല് രൂപ സബ്‌സിഡി അനുവദിക്കാൻ സർക്കാർ തീരുമാനം. മുൻകാല പ്രാബല്യത്തോടെ ജൂലൈ മുതൽ സബ്‌സിഡി നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. എട്ട് മാസക്കാലത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്.

ക്ഷീര സൊസൈറ്റികളിൽ പാൽ എത്തിക്കുന്ന മുഴുവൻ പേർക്കും ആനുകൂല്യം ലഭിക്കും. ഓണത്തിന് മുമ്പായി കർഷകരുടെ അക്കൗണ്ടിൽ പണമെത്തുമെന്നും മന്ത്രി പറഞ്ഞു. കർഷകർ ഉത്‌പാദന ചിലവിൽ ബുദ്ധിമുട്ടുന്നത് പരിഗണിച്ചാണ് സബ്‌സിഡി നൽകുന്നത്.

മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ABOUT THE AUTHOR

...view details