തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്. പെൺകുട്ടിയും സഹോദരിയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുകയും പെൺകുട്ടിയുമായി വാക്കുതർക്കമുണ്ടാകുകയുമായിരുന്നു.
ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം; സുഹൃത്ത് കസ്റ്റഡിയില്‍
പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും
തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും ജോമോനും ചേർന്ന് വാതിൽ തകർത്ത് പെൺകുട്ടിയെ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ ജോമോൻ കടന്നു കളയുകയായിരുന്നു.
മരിച്ച പെൺകുട്ടിയെ ജോമോൻ മർദ്ദിച്ചിരുന്നതായി സഹോദരി പൊലീസിൽ മൊഴി നൽകിയതിനെ തുടർന്ന് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.