തിരുവനന്തപുരം:അടുത്ത അധ്യായന വർഷം മുതൽ ബിരുദ പഠന കാലയളവ് നാലുവർഷമായി വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഘടനയിലെ സമഗ്രമായ മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എട്ടാം സെമസ്റ്ററിൽ വിദ്യാർഥികൾക്ക് പൂർണമായി ഇന്‍റേൺഷിപ്പോ പ്രൊജക്‌ടുകളോ ചെയ്യാൻ അവസരമൊരുക്കും.
ജോലി സാധ്യത, സമയ നഷ്‌ടം, സപ്ലികളുടെ എണ്ണം കൂടും; ബിരുദ പഠനം നാല് വർഷമാക്കുമ്പോൾ.. വിദ്യാർഥികളുടെ പ്രതികരണങ്ങൾ ഇങ്ങനെ
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ മാറ്റമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നാലാം വർഷം പൂർണമായും ഗവേഷണത്തിനും പ്രൊജക്‌ട് വർക്കുകൾക്കുമായി മാറ്റിവയ്‌ക്കാനാണ് സർക്കാർ തീരുമാനം
ജോലി സാധ്യത, സമയ നഷ്‌ടം, സപ്ലികളുടെ എണ്ണം കൂടും; ബിരുദ പഠനം നാല് വർഷമാക്കുമ്പോൾ.. വിദ്യാർഥികളുടെ പ്രതികരണങ്ങൾ ഇങ്ങനെ
ഇവ കൂടാതെ പ്രവർത്തന പരിചയം, സ്വയം പഠനം എന്നിവയ്ക്കും ഊന്നൽ നൽകും. ക്ലാസ് മുറികൾക്ക് അപ്പുറത്തേക്ക് കുട്ടികളുടെ തൊഴിൽ നിപുണത വർധിപ്പിക്കുക എന്നതാണ് ഈ മാറ്റത്തിന്‍റെ ഉദ്ദേശം.
ഉന്നത വിദ്യാഭ്യാസത്തിലെ ഈ ഘടനാപരമായ തീരുമാനത്തെ കുറിച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രതികരണങ്ങൾ അറിയാം...