മുറജപത്തിന്‍റെ ഭാഗമായി കണ്ണൂരിലെ വേദപാഠശാല വിദ്യാർഥികൾ - വേദപാഠശാല വിദ്യാർഥികൾ
പെരുഞ്ചെല്ലൂർ രാഘവപുരം സഭാ യോഗം ബ്രഹ്മസ്വം വേദപാഠശാലയിലെ 16 കുട്ടികളാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തിൽ പങ്കെടുത്തത്.
തിരുവനന്തപുരം: കണ്ണൂരിലെ വേദപാഠശാല വിദ്യാർഥികളും പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന മുറജപത്തിന്‍റെ ഭാഗമായി. പെരുഞ്ചെല്ലൂർ രാഘവപുരം സഭാ യോഗം ബ്രഹ്മസ്വം വേദപാഠശാലയിലെ 16 കുട്ടികളാണ് മുറജപത്തിൽ പങ്കെടുത്തത്. അയ്യായിരത്തോളം ഓത്തുകളടങ്ങിയ യജുർവേദത്തിലെ ഓത്തുകളാണ് കുട്ടികൾ ചൊല്ലിയത്. 12 വർഷത്തെ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയാണ് ഈ കുട്ടികൾ വേദപഠനം അഭ്യസിക്കുന്നത്. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെയും തിരുനാവായ വാദ്യാന്മാരുടെയും നേതൃത്വത്തിൽ എട്ട് ദിവസം ചേരുന്ന അവസാന മുറയിലാണ് വേദപാഠശാലയിലെ വിദ്യാർഥികൾക്കും അവസരം ലഭിച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം 15ന് ലക്ഷദ്വീപത്തോടെ സമാപിക്കും.