കേരളം

kerala

ETV Bharat / state

എഞ്ചിനീയറിങ് പ്രവേശനം : റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെടാത്ത വിദ്യാർഥികൾക്ക് സ്വാശ്രയ കോളജിൽ പ്രവേശനം നേടാം

എഞ്ചിനീയറിങ് പഠനത്തിനായി വിദ്യാർഥികൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാനാണ് സർക്കാരിന്‍റെ പുതിയ നീക്കം

engineering  engineering rank list  admission from self financing colleges  self financing colleges  self financing engineering colleges  rank list  latest news in thiruvananthapuram  എഞ്ചിനിയറിങ്  എഞ്ചിനിയറിങ് പ്രവേശനം  എൻജിനീയറിങ് പഠനത്തിനായി  സ്വാശ്രയ കോളജിൽ  പ്ലസ്‌ടു പരീക്ഷ  ഓള്‍ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ  എന്‍ട്രന്‍സ്  തിരുവനന്തപുരം
എഞ്ചിനിയറിങ് പ്രവേശനം; റാങ്ക് ലിസ്‌റ്റിൽ ഉൾപെടാത്ത വിദ്യാർഥികൾക്ക് സ്വാശ്രയ കോളജിൽ പ്രവേശനം നേടാം

By

Published : Jul 6, 2023, 7:46 PM IST

തിരുവനന്തപുരം :സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലെ സീറ്റുകളിൽ സംസ്ഥാന റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെടാത്ത വിദ്യാർഥികൾക്ക് പ്രവേശന അനുമതി നൽകി സർക്കാർ ഉത്തരവ്. എഞ്ചിനീയറിങ് പഠനത്തിനായി വിദ്യാർഥികൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാനാണ് സർക്കാരിന്‍റെ പുതിയ നീക്കം. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്‍റിന് ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്കാണ് പ്രവേശനാനുമതി.

പ്ലസ്‌ടു പരീക്ഷയിൽ ഓള്‍ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ നിർദേശിക്കുന്ന മൂന്ന് വിഷയങ്ങളായ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിൽ 45 ശതമാനം മാർക്കാണ് ഇതിനുള്ള യോഗ്യത.
കേരളത്തിൽ സർക്കാർ നിയന്ത്രിത സ്വകാര്യ മേഖലയിലുള്ള 130 എഞ്ചിനീയറിങ് കോളജുകളാണുള്ളത്. പഠിക്കാൻ കുട്ടികളില്ല എന്ന സ്വാശ്രയ മാനേജ്മെന്‍റുകളുടെ ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

പ്രവേശനത്തിന് എന്‍ട്രന്‍സ് ആവശ്യമില്ല : ഇതുപ്രകാരം എൻട്രൻസ് കമ്മിഷണർ പ്രോസ്പെക്‌ടസ് ഭേദഗതി ചെയ്യും. കഴിഞ്ഞ 40 വർഷമായി എൻട്രൻസ് റാങ്കുകാർക്ക് മാത്രമേ കേരളത്തിൽ എഞ്ചിനീയറിങ് പഠനത്തിന് പ്രവേശനം നൽകിയിരുന്നുള്ളൂ. എൻ ആർ ഐ കോട്ടയിൽ ഒഴികെ എൻട്രൻസ് യോഗ്യത നേടാത്തവർക്ക് ഇതുവരെ പ്രവേശനം നേടാനാവില്ലായിരുന്നു.

പ്ലസ് ടു പരീക്ഷയിലെ മാർക്കും എൻട്രൻസ് പരീക്ഷയിലെ സ്കോറും തുല്യമായി പരിഗണിച്ചാണ് എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്. 480 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളിൽ ഓരോന്നിലും 10 മാർക്കെങ്കിലും കിട്ടിയാലേ റാങ്ക് പട്ടികയിൽ ഉൾപ്പെടുകയുള്ളൂ. എന്നാൽ ഇത് ലഭിക്കാത്തവർക്കും എൻട്രൻസ് പരീക്ഷ എഴുതാത്തവർക്കും ഇനിമുതൽ പുതിയ ഉത്തരവ് പ്രകാരം പ്രവേശനം നേടാം.

ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പരീക്ഷയിൽ 45 ശതമാനം മാർക്കോടെയുള്ള വിജയമാണ് എഞ്ചിനീയറിങ് പ്രവേശനത്തിന് എ ഐ സി ടി മാനദണ്ഡം. ഇതുപ്രകാരം പ്ലസ്‌ടുവിന് 60 ഇൽ 27 മാർക്ക്‌ നേടിയാൽ മതിയാകും. പ്ലസ് ടു പരീക്ഷയിൽ വിജയിക്കാൻ 21 മാർക്കാണ് ആവശ്യം.

സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലെ പകുതി സീറ്റുകളും കാലി :സ്വാശ്രയ എഞ്ചിനീയറിങ് കോളജിൽ വർഷങ്ങളായി സീറ്റുകൾ പകുതിയും കാലിയാണ്. ഇതേ തുടർന്ന് മാനേജ്‌മെന്‍റുകള്‍ നിരന്തരമായി സർക്കാരിനോട് ഇത്തരത്തിൽ പ്രവേശനത്തിന് അനുമതി ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുകൂല തീരുമാനം പുറപ്പെടുവിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ എഞ്ചിനീയറിങ് ക്ലാസുകൾ വേഗത്തിൽ ആരംഭിക്കുന്നതിനാൽ വിദ്യാർഥികൾ സ്പോട്ട് അഡ്‌മിഷൻ പോലും കാത്തുനിൽക്കാതെ കേരളം വിടാറാണ് പതിവ്. ഇതേത്തുടർന്നാണ് നേരത്തെ സർക്കാർ ഉത്തരവ് വന്നിരിക്കുന്നത്.

കേരളത്തിൽ 130 സ്വകാര്യ എഞ്ചിനീയറിങ് കോളജുകളിലായി ആകെ 31285 സീറ്റുകൾ ആണ് ഉള്ളത്. ഇവയിൽ 15,618 എണ്ണം മെറിറ്റ് ക്വാട്ടയും 10932 എണ്ണം മാനേജ്മെന്‍റ് ക്വാട്ടയുമാണ്. എൻആർഐ ക്വാട്ടയിൽ 4685 സീറ്റുകളാണ് ഉള്ളത്.

2022-23 വർഷത്തിൽ മാത്രം 33 ശതമാനം സീറ്റുകളാണ് സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിൽ ഒഴിവ് വന്നത്. മാനേജ്മെന്‍റ് സീറ്റുകളിൽ 99,000 രൂപ ഫീസ്, 25000 രൂപ സ്പെഷ്യൽ ഫീസ്, ഒന്നരലക്ഷം രൂപ കോഷൻ ഡെപ്പോസിറ്റ് എന്നിങ്ങനെയാണ് ഫീസ്. കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍റെ 14 കോളജുകളിൽ എല്ലാ സീറ്റിലും 75,000 രൂപ ഫീസ്, ഒരു ലക്ഷം രൂപ കോഷൻ ഡെപ്പോസിറ്റ് എന്നിങ്ങനെയുമാണ് ഫീസ് നിരക്ക്.

ABOUT THE AUTHOR

...view details