കേരളം

kerala

ETV Bharat / state

അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറാന്‍ ഇനി ടിസി നിര്‍ബന്ധമില്ല; ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ് - മുഖ്യമന്ത്രി പിണറായി വിജയൻ

അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ വയസിന്‍റേയും പ്രവേശന പരീക്ഷയുടേയും അടിസ്ഥാനത്തിലാണ് സ്‌കൂള്‍ മാറാനാവുക

Students can change schools  Students can change schools without TC  Education Department new order  Education Department  unrecognized schools  Government Schools  അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറാന്‍  ഇനി മുതല്‍ ടിസി നിര്‍ബന്ധമില്ല  ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്  വിദ്യാഭ്യാസ വകുപ്പ്  അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന്  ടിസി  പൊതുവിദ്യാഭ്യാസ വകുപ്പ്  വിദ്യാഭ്യാസ മന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  മുഖ്യമന്ത്രി
അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറാന്‍ ഇനി മുതല്‍ ടിസി നിര്‍ബന്ധമില്ല; ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

By

Published : May 27, 2023, 11:01 PM IST

തിരുവനന്തപുരം:കേരളത്തിൽ അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് സംസ്ഥാന വകുപ്പിന്‍റെ അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറാൻ ഇനി മുതൽ ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നിർബന്ധമില്ല. ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ രണ്ടു മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവേശനം നല്‍കാം. വയസ് അടിസ്ഥാനത്തിലും ഒമ്പത്, പത്ത് ക്ലാസുകളിൽ വയസിന്‍റേയും ഒരു പ്രവേശന പരീക്ഷയുടേയും അടിസ്ഥാനത്തിലും പ്രവേശനം നൽകണമെന്നാണ് വിദ്യാഭാസ വകുപ്പ് ഉത്തരവ്.

അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അൺ എയ്‌ഡഡ് സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടറേയും വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പുതിയ അധ്യായന വർഷം തുടങ്ങുമ്പോൾ പൊതുവിദ്യാലയത്തിലേക്ക് വിദ്യാർഥികളെ കൂടുതൽ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ ഉത്തരവ്. വിവിധ പദ്ധതികളുo പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികൾക്കായി പൊതുവിദ്യാലയങ്ങളിൽ ഒരുക്കുന്നുണ്ട്. ജൂൺ ഒന്നിനാണ് കേരളത്തിൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്നത്. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിര്‍വഹിക്കും.

Also Read: സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം, നിര്‍ദേശിച്ച് മുഖ്യമന്ത്രി

വിദ്യാര്‍ഥികളെ അടുപ്പിക്കാന്‍:മുൻ വർഷങ്ങളിലേതുപോലെ പൊതുവിദ്യാലയത്തേക്ക് കൂടുതൽ വിദ്യാർഥികളെ എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. കേന്ദ്ര നിർദേശം ഒഴിവാക്കി സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായപരിധി അഞ്ച് വയസ് തന്നെയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. പുതിയ അധ്യയന വർഷം ജൂൺ, സെപ്റ്റംബർ, ഒക്‌ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ ആറു മാസങ്ങളിലെ മൂന്ന് ശനിയാഴ്‌ചകൾ പ്രവർത്തി ദിനം ആയിരിക്കും. കൂടാതെ ഓഗസ്‌റ്റ്, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ രണ്ട് ശനിയാഴ്‌ചകളും പ്രവർത്തി ദിനമാവും. അതേസമയം ജൂലൈയിൽ മുഴുവൻ ശനിയാഴ്‌ചകളും പ്രവർത്തി ദിനവും ആയിരിക്കും. ഇങ്ങനെ 220 പ്രവൃത്തി ദിനം ഉറപ്പ് വരുത്താൻ ഒരുങ്ങുകയാണ് സർക്കാർ.

ഒരുക്കങ്ങള്‍ക്കുള്ള ഒരുക്കം:സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രവേശനോത്സവം തുടങ്ങിയവ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ വിവിധ അധ്യാപക സംഘടനകൾ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ എന്നിവരെ വിളിച്ചു യോഗം കൂടിയിരുന്നു. പ്ലസ് ടു പ്രവേശനം, സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, സ്‌കൂൾ വാഹനങ്ങളുടെ റിപ്പയറിങ്, ഉച്ചഭക്ഷണ പദ്ധതി, പച്ചക്കറിത്തോട്ടം, ഗ്രീൻ കാമ്പസ് ക്ലീൻ കാമ്പസ് പദ്ധതി, പാഠപുസ്‌തക-യൂണിഫോം വിതരണം, കുടിവെള്ള ടാങ്കുകൾ-കിണറുകൾ എന്നിവയുടെ ശുചീകരണം, സ്‌കൂൾ ഫർണിച്ചർ മെയിന്‍റനൻസ് എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്‌തിരുന്നു.

പുറമെ, സ്‌കൂൾ പിടിഎയുടെ ജില്ലാതല യോഗം, ലഹരി വിമുക്ത സ്‌കൂൾ കാമ്പസ്, പ്രീ പ്രൈമറി ക്ലാസുകൾ, അവധിക്കാല രക്ഷാകർതൃ സംഗമം, സ്‌കൂൾ കാമ്പസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച വിഷയം, സ്‌കൂൾ കുട്ടികളെ മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച വിഷയം, അക്കാദമിക് മികവ് ഉയർത്താനുള്ള പദ്ധതികൾ, ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായിരുന്നു.

ABOUT THE AUTHOR

...view details