തിരുവനന്തപുരം: ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടി ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയുടെ കൈ മുറിച്ചു മാറ്റിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി സുല്‍ത്താനാണ് ഒരു കൈ നഷ്‌ടമായത്. കണ്ണൂര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വിദ്യാര്‍ഥിയുടെ ഒടിഞ്ഞ കൈ മുറിച്ചു മാറ്റി; ചികിത്സ പിഴവെന്ന് കുടുംബം, ഡി.എം.ഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ - ഡോക്‌ടര്‍മാരുടെ വീഴ്‌ച
ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടി ചികിത്സയിലായിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി സുല്‍ത്താനാണ് ഒരു കൈ നഷ്‌ടമായത്.
വിദ്യാര്‍ഥിയുടെ ഒടിഞ്ഞ കൈ മുറിച്ചു മാറ്റി; ചികിത്സ പിഴവെന്ന് കുടുംബം, ഡി.എം.ഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ഡിസംബര്‍ 23ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. സുല്‍ത്താനെ ആദ്യം ചികിത്സിച്ച തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ വീഴ്‌ച കാരണമാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്നാണ് ബന്ധുക്കളുടെ പരാതി.