കേരളം

kerala

ETV Bharat / state

സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകൾക്ക് പുതിയ യൂണിഫോം - student police

ആകര്‍ഷകമായ രീതിയിലാണ് പുതിയ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്.

സ്റ്റുഡൻസ് പൊലിസ് കേഡറ്റുകൾക്ക് പുതിയ യൂണിഫോം

By

Published : Aug 3, 2019, 10:45 PM IST

Updated : Aug 3, 2019, 10:57 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകൾക്ക് പുതിയ യൂണിഫോം നല്‍കാന്‍ തീരുമാനം. പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങിൽ ഡിജിപി ലോക്നാഥ് ബെഹ്റ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആകർഷകമായ രീതിയിലാണ് പുതിയ യൂണിഫോം തയാറാക്കിയിരിക്കുന്നത്.

സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകൾക്ക് പുതിയ യൂണിഫോം

രാജ്യത്ത് ആദ്യമായി കേരളത്തിലാണ് സ്റ്റുഡന്‍റ്സ് പൊലീസ് രൂപീകരിച്ചത്. കേരളത്തിന്‍റെ ഈ മാതൃക ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളും പിന്തുടരുകയാണെന്ന് ഡി ജി പി പറഞ്ഞു. സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകൾ ഡിജിപിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. തുടര്‍ന്ന് ഡിജിപി ഇന്‍സ്‌പെക്ഷന്‍ നടത്തി.

Last Updated : Aug 3, 2019, 10:57 PM IST

ABOUT THE AUTHOR

...view details