പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ - തിരുവനന്തപുരം
തിരുവനന്തപുരത്ത് കെഎസ്‌യു, എഐഎസ്എഫ് പ്രവർത്തകര്‍ ട്രെയിന്‍ തടഞ്ഞു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തലസ്ഥാനത്തും ശക്തമാകുന്നു. തിരുവനന്തപുരത്ത് കെഎസ്‌യു, എഐഎസ്എഫ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ബാംഗ്ലൂർ കന്യാകുമാരി ഐലന്‍റ് എക്‌സ്പ്രസാണ് തടഞ്ഞത്. ട്രാക്കിൽ ഇരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് നീക്കിയെങ്കിലും റെയിൽവേ സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം തുടർന്നു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.