തിരുവനന്തപുരം:കെഎസ്ആർടിസി ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്. പാറശാല വനിത ഐടിഐയിലെ ഒന്നാം വർഷ വിദ്യാർഥിയായ നെയ്യാറ്റിൻകര സ്വദേശി മന്യക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്‌ച(30.11.2022) രാവിലെ ടിബി ജംങ്‌ഷന് സമീപത്തുവച്ചായിരുന്നു സംഭവം.
കെഎസ്ആർടിസി ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക് - Student falling from KSRTC bus
കഴിഞ്ഞ ബുധനാഴ്‌ച (30.11.2022) നെയ്യാറ്റിൻകര ടിബി ജംങ്‌ഷന് സമീപത്തുവച്ചായിരുന്നു സംഭവം
കെഎസ്ആർടിസി ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്
തിരക്കുള്ള ബസിന്‍റെ വാതിൽ തുറന്ന് മന്യ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. വിദ്യാർഥിയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്‌തികരമാണ്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.