തിരുവനന്തപുരം: കാര്യവട്ടം ഗവ.കോളജിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥിക്ക് പരിക്ക്. രണ്ടാം വർഷ ബിഎസ്‌സി വിദ്യാർഥി അനന്തുവിനാണ് സീനിയർ വിദ്യാർഥികളുടെ ആക്രമണത്തില്‍ മർദ്ദനമേറ്റത്. ക്ലാസിലിരുന്ന തന്നെ വിളിച്ചിറക്കിയാണ് മർദിച്ചതെന്ന് അനന്തു പറഞ്ഞു. സംഘർഷം തടയാൻ ശ്രമിച്ച മറ്റു വിദ്യാർഥികൾക്കും മർദ്ദനമേറ്റിട്ടുണ്ട്. സീനിയർ വിദ്യാർഥികളാണ് മർദിച്ചതെന്നും റാഗിങിന്‍റെ പേരിലാണ് അക്രമമെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു. രണ്ടു സീനിയർ വിദ്യാർഥികളും ഹാജരില്ലാത്തതിനാൽ ഇയർ ഔട്ടായ മുൻ വിദ്യാർഥിയും ചേർന്നാണ് മർദിച്ചതെന്നാണ് ആരോപണം.
കാര്യവട്ടം ഗവ.കോളജിൽ വിദ്യാർഥിക്ക് മർദനമേറ്റു;സീനിയർ വിദ്യാർഥികള്‍ മർദിച്ചതായി പരാതി - karyavottom govt colledge
സീനിയർ വിദ്യാർഥികളാണ് അക്രമത്തിന് പിന്നിലെന്നും റാഗിങ്ങായിരുന്നു ഇതെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു
കാര്യവട്ടം ഗവ.കോളജിൽ അക്രമം; റാഗിങ്ങെന്ന് മർദനമേറ്റ വിദ്യാർഥി
ഈ സംഘവുമായി നേരത്തേയുണ്ടായ പ്രശ്നങ്ങള്‍ ഒത്തുതീർപ്പാക്കിയിരുന്നു. പെൺകുട്ടികളെ കമന്‍റടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നും മർദിച്ചത് എസ്എഫ്ഐക്കാരാണെന്നാണ് വിദ്യാർഥികളുടെ ആരോപണമെന്നും പൊലീസ് പറഞ്ഞു.
Last Updated : Feb 17, 2020, 8:42 PM IST