കേരളം

kerala

ETV Bharat / state

കലയും സമരായുധം; ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം - Kathakali

ആറാം ശമ്പള പരിഷ്കരണം കേരള കലാമണ്ഡലത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കഥകളി അവതരിപ്പിച്ചുകൊണ്ടുള്ള സമരം

കേരള കലാമണ്ഡലം  റിട്ടേർഡ് അധ്യാപകർ  ആറാം ശമ്പള പരിഷ്കരണം  കഥകളി  Kathakali  Secretariat
സെക്രട്ടേറിയറ്റിന് മുന്നിൽ കഥകളി അവതരിപ്പിച്ചുകൊണ്ടുള്ള സമരം

By

Published : Jan 18, 2020, 6:52 PM IST

Updated : Jan 18, 2020, 7:59 PM IST

തിരുവനന്തപുരം: വാദ്യോപകരണങ്ങളും കലാപ്രകടനവുമായി കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിലെ റിട്ടേർഡ് അധ്യാപകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിത കാല സമരം ശ്രദ്ധേയമാകുന്നു. ആറാം ശമ്പള പരിഷ്കരണം കേരള കലാമണ്ഡലത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കഥകളി അവതരിപ്പിച്ചുകൊണ്ടുള്ള സമരം. വർഷങ്ങളോളം കലാമണ്ഡലത്തിൽ നിരവധി വിദ്യാർഥികൾക്ക് ചൊല്ലിയാട്ടം പകർന്നു നൽകിയ അധ്യാപകൻ പ്രൊഫ. എസ്.ഗോപകുമാർ അടക്കവുള്ളവരാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. സർക്കാരിന്‍റെ അനാസ്ഥകൊണ്ട് വിരമിക്കൽ ജീവിതം മുന്നോട്ടു നയിക്കാൻ ബുദ്ധിമുട്ടുന്ന കലാമണ്ഡലത്തിലെ പൂർവ്വ അധ്യാപകരിൽ ഒരാളാണ് പ്രൊഫ. എസ്.ഗോപകുമാർ. വർഷങ്ങളോളം അധ്യാപകരായിരുന്ന ഇവർക്ക് 10,000 രൂപയിൽ താഴെയാണ് പെൻഷൻ എന്നാണിവര്‍ പറയുന്നത്. പ്രശ്നത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും കൂടുതൽ കലാകാരൻമാർ ഇവർക്ക് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തുമെന്നും അധ്യാപകർ പറയുന്നു.

കലയും സമരായുധം; ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
Last Updated : Jan 18, 2020, 7:59 PM IST

ABOUT THE AUTHOR

...view details