കേരളം

kerala

ETV Bharat / state

പാറശാലയിൽ ശക്തമായ ഇടിയും മിന്നലും; വീടുകൾക്ക് നാശനഷ്‌ടം - തിരുവനന്തപുരം

പരശുവയ്ക്കൽ ഭാഗങ്ങളിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ ശക്തമായ ഇടിയിലും മിന്നലിലുമാണ് നാശനഷ്ട്ം സംഭവിച്ചത്.

thiruvananthapuram  thunderstorm  parasala  തിരുവനന്തപുരം  പരശുവയ്ക്കൽ
പാറശാലയിൽ ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് നാശനഷ്‌ടം

By

Published : May 15, 2020, 12:38 PM IST

തിരുവനന്തപുരം: പാറശാല പരശുവയ്ക്കൽ ഭാഗങ്ങളിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ ശക്തമായ ഇടിയിലും മിന്നലിലും വീടുകൾക്ക് വൻ നാശനഷ്‌ടം സംഭവിച്ചു. സ്ഫോടന ശബ്‌ദത്തോടുകൂടി വത്സലയുടെ വീടിനു മുകളിൽ പതിച്ച ഇടിയുടെ ആഘാതത്തിൽ വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ കത്തി നശിച്ചു. ഇടിയുടെ ആഘാതത്തിൽ 200 മീറ്റർ ചുറ്റളവിലെ വീടുകൾക്കും നാശനഷ്ട്ടം സംഭവിച്ചു. പറമ്പിലെ വൻമരങ്ങളും വീടിന്‍റെ ഗ്രാനൈറ്റ് പാളികളും ഇടിയിലും മിന്നലിലും തകർന്നു.

പാറശാലയിൽ ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് നാശനഷ്‌ടം

ABOUT THE AUTHOR

...view details