പൊലീസുകാർ മര്യാദ വിട്ട് പെരുമാറിയാല്‍ നടപടിയെന്ന് ഡിജിപി - Lok Nath Bahra
അടച്ചു പൂട്ടലിന്‍റെ ഈ ഘട്ടത്തിൽ പൊലീസ് ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന് പൊലീസ് മേധാവി നിർദ്ദേശം നൽകി
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊലീസുകാർ ജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ കർശന നടപടിയെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. അത്തരം സംഭവങ്ങൾ ഒരിടത്തും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം ഇൻസ്പെക്ടർമാർക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കുമാണ്. പാൽ വിതരണക്കാർ, മത്സ്യവും മരുന്നും കൊണ്ടു പോകുന്ന വാഹനങ്ങൾ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളിൽ പൊലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതും ശ്രദ്ധയിൽപെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ബേക്കറികൾ, മരുന്നുകടകൾ എന്നിവ പൊലീസ് അടപ്പിച്ചതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അടച്ചു പൂട്ടലിന്‍റെ ഈ ഘട്ടത്തിൽ പൊലീസ് ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന് പൊലീസ് മേധാവി നിർദ്ദേശം നൽകി.