തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പരിഹാരമുണ്ടാക്കമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. രോഗി പരിചരണം അടക്കം ഉപേക്ഷിച്ചുളള സമരത്തിലേക്ക് പോകുന്നത് ആലോചിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. ജി.എസ്.വിജയകൃഷ്‌ണന്‍ പറഞ്ഞു.
ശമ്പള പരിഷ്‌കരണത്തില്‍ ആനുപാതിക വര്‍ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നാരോപിച്ചാണ് ഡോക്‌ടര്‍മാര്‍ സമരം നടത്തുന്നത്. നവംബര്‍ ഒന്നിന് സെക്രട്ടറിയേറ്റ് പടിക്കല്‍ കെജിഎംഒഎ നില്‍പ്പ് സമരം ആരംഭിച്ചിരുന്നു.
തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ വീണ്ടും നില്‍പ്പ് സമരം സംഘടന പുനരാംഭിച്ചു.