തിരുവനന്തപുരം: നെയ്യാറ്റിൻകര പൂർണമായും നിശ്ചലാവസ്ഥയിൽ. പ്രദേശത്തെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യവാഹനങ്ങൾ മാത്രം നിരത്തിൽ ഇറങ്ങുന്നുണ്ട്.
കൊവിഡ് നിയന്ത്രണം; നെയ്യാറ്റിൻകര നിശ്ചലം
നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെ ജീവനക്കാർ യാത്രക്കാർക്ക് മാസ്കും, സാനിറ്റൈസറും നൽകി. നിരത്തിൽ സ്വകാര്യ വാഹനങ്ങൾ മാത്രം.
നിശ്ചലമായി നെയ്യാറ്റിൻകര; റോഡുകൾ വിജനം, കടകൾ അടഞ്ഞുതന്നെ
അതേസമയം പാറശാല ഉദിയൻകുളങ്ങര ജങ്ഷനിൽ വിലക്കുകൾ ലംഘിച്ച് ചന്ത കൂടാൻ ശ്രമിച്ചവർ നിർദ്ദേശം അനുസരിക്കാത്തതിനാൽ പൊലീസ് ലാത്തിവീശി. തുടർന്ന് കടകൾ അടച്ചു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ എത്തിയ പൊതുജനങ്ങൾക്ക് ജീവനക്കാർ മാസ്കും, സാനിറ്റൈസറും നൽകി.