കേരളം

kerala

ETV Bharat / state

നിയമസഭാ തെരഞ്ഞെടുപ്പ്; അതിർത്തി ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധനക്ക് തീരുമാനം - നിയമസഭാ തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും അനധികൃതമായി പണവും ലഹരിവസ്തുക്കളും കേരളത്തിലേക്കെത്തുന്നത് തടയാനാണ് നടപടി

Assembly election in kerala  Tikaram meena  നിയമസഭാ തെരഞ്ഞെടുപ്പ്  ടീക്കാറാം മീണ
നിയമസഭാ തെരഞ്ഞെടുപ്പ്; അതിർത്തി ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധനക്ക് തീരുമാനം

By

Published : Feb 22, 2021, 8:43 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന നടത്താൻ തീരുമാനം. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും അനധികൃതമായി പണവും ലഹരിവസ്തുക്കളും കേരളത്തിലേക്കെത്തുന്നത് തടയാനാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വിപി ജോയ് എന്നിവരുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെൻ്റ് ഏജൻസികളുമായി നടന്ന യോഗത്തിലാണ് തീരുമാനം.
ചെക്പോസ്റ്റുകളിലെ കാമറാ നിരീക്ഷണം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ വിവിധ ഗോഡൗണുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പരിശോധിക്കും. കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ വകുപ്പ് മേധാവിമാർ, ഉദ്യോഗസ്ഥർ, കലക്ടർമാർ എന്നിവരുമായി സംസ്ഥാനത്തെ എൻഫോഴ്സ്മെൻ്റ് ഏജൻസി മേധാവി മാർച്ചിൽ ചർച്ച നടത്തും. ഓരോ വിഭാഗവും നടത്തുന്ന പ്രവർത്തനം സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിദിന റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ചൊവ്വാഴ്ച തുടങ്ങും.

ABOUT THE AUTHOR

...view details