കേരളം

kerala

ETV Bharat / state

വാഹന പരിശോധന; ഡിജിറ്റല്‍ രേഖകള്‍ അംഗീകരിക്കണമെന്ന് ഡിജിപി - ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ നിർദ്ദേശം

ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്‌നെസ്, പെർമിറ്റ്, പുക പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുന്ന ആപ്ലിക്കേഷനുകളാണ് ഡിജി ലോക്കറും, എം-പരിവാഹനും

വാഹന പരിശോധന; ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ കർശന നിർദ്ദേശം

By

Published : Nov 8, 2019, 7:56 PM IST

തിരുവനന്തപുരം: വാഹന പരിശോധനകളില്‍ ഡിജിറ്റൽ രേഖകൾ അംഗീകരിക്കണമെന്ന കർശന നിർദേശമുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. കേന്ദ്ര-ഇലക്ട്രോണിക് ആൻഡ് ഐറ്റി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്‍റെ എം - പരിവാഹൻ എന്നീ ആപ്ലിക്കേഷനുകൾ മുഖാന്തരം വാഹന പരിശോധന സമയത്ത് ഹാജരാക്കുന്ന രേഖകൾ ആധികാരിക രേഖയായി അംഗീകരിക്കണമെന്നാണ് ഡിജിപി നിർദേശം നൽകിയത്.

ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നെസ്, പെർമിറ്റ്, പുക പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുന്ന ആപ്ലിക്കേഷനുകളാണ് ഡിജി ലോക്കറും, എം-പരിവാഹനും. ഈ ആപ്ലിക്കേഷനുകളെ മോട്ടോർ വാഹന രേഖകൾ ആധികാരികമായി സൂക്ഷിക്കാവുന്ന ആപ്ലിക്കേഷനുകളായി അംഗീകരിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതിന് സ്വീകാര്യത ലഭിച്ചില്ലെന്നു മാത്രമല്ല പലപ്പോഴും ഉദ്യോഗസ്ഥർ തന്നെ നിരസിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഡിജി ലോക്കർ, എം-പരിവാഹൻ എന്നീ ആപ്ലിക്കേഷനുകളിൽ വാഹനരേഖകൾ സൂക്ഷിച്ചിട്ടുള്ളവർക്ക് ഏതെങ്കിലും കാരണവശാൽ പരിശോധന സമയത്ത് ഇവ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് തന്നെ വാഹന ഉടമയുടെ ഡിജി ലോക്കർ നമ്പർ ഉപയോഗിച്ചോ വാഹന നമ്പർ ഉപയോഗിച്ചോ ആപ്ലിക്കേഷനുകൾ വഴി രേഖകൾ പരിശോധിക്കാവുന്നതാണ്.

പുതുക്കിയ മോട്ടോർ വാഹന നിയമ പ്രകാരം ഇലക്ട്രോണിക് മാതൃകയിലുള്ള രേഖകൾ അംഗീകരിക്കേണ്ടതാണെന്നും ഇതിന്‍റെ പേരിൽ വാഹന ഉടമകൾക്ക് അസൗകര്യമോ പീഡനമോ ഉണ്ടാകാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്. വാഹന പരിശോധന വേളയിൽ പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴും ഡിജിറ്റൽ രേഖകൾ അംഗീകരിക്കാത്തതിനെതിരെ ആക്ഷേപമുയർന്നതിനെ തുടർന്നാണ് ഡിജിപി നിർദേശം നൽകിയത്.

ABOUT THE AUTHOR

...view details