തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ അമ്പലത്തറ, കളിപ്പാൻകുളം വാർഡുകളിൽ കർശന നിയന്ത്രണം. ഹോട്ട് സ്പോട്ടായ തിരുവനന്തപുരം കോർപ്പറേഷനിൽ നിലവിലുള്ള നിയന്ത്രങ്ങൾ തുടരുമെന്നും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. നഗരസഭ അതിർത്തികൾ അടച്ചിട്ടിരിക്കുന്നത് തുടരുമെന്നും കലക്ടർ അറിയിച്ചു.
നഗരസഭയിലെ വിവിധ വാർഡുകളിൽ കർശന നിയന്ത്രണം - വിവിധ വാർഡുകളിൽ കർശന നിയന്ത്രണം
സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ജില്ലയിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ അനുമതി ഉണ്ടാകും.
നഗരസഭയിലെ വിവിധ വാർഡുകളിൽ കർശന നിയന്ത്രണം
നഗരസഭയിലെ വിവിധ വാർഡുകളിൽ കർശന നിയന്ത്രണം
സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ജില്ലയിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ അനുമതി ഉണ്ടാകും. എന്നാൽ മറ്റ് ജില്ലകളിലേക്കുള്ള യാത്ര അനുവദിക്കില്ല. അവശ്യ സേവനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. വർക്കലയിൽ രോഗം സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യറാക്കാൻ ശ്രമം തുടരുകയാണ്. ഇയാളുമായി സമ്പർക്കം പുലർത്തിയ ഏഴ് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Last Updated : Apr 24, 2020, 5:37 PM IST