വനിതാ സ്ഥാനാര്‍ഥികളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കർശന നടപടി - വനിതാ സ്ഥാനാര്‍ഥികള്‍ക്കെതിരെ ആക്ഷേപം
ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

വനിതാ സ്ഥാനാര്‍ഥികളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കർശന നടപടി
തിരുവനന്തപുരം:വനിതകൾ ഉൾപ്പടെയുള്ള സ്ഥാനാർഥികളെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. സ്ഥാനാർഥികളുടെ പ്രചരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും മോശം പദങ്ങൾ ഉപയോഗിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡിജിപിയുടെ നിർദേശം.