തിരുവനന്തപുരം : തെരുവ് നായ വിഷയത്തിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് കലക്‌ടർമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ തെരുവ് നായ വിഷയത്തിൽ ഇടപെടാൻ സ്വയമേ തയ്യാറായി വന്ന സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങള്‍ ഗുണം ചെയ്‌തിട്ടുണ്ട്. ഇവരുടെ സേവനം കൂടി കലക്‌ടർമാർ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ല കലക്‌ടർമാരുടേയും വകുപ്പ് മേധാവികളുടേയും ദ്വിദിന വാർഷിക സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. തീരുമാനിച്ച ഓരോ കാര്യവും കൃത്യമായി നടപ്പാകുന്നുണ്ടെന്ന് കലക്‌ടര്‍മാർ ഉറപ്പ് വരുത്തണം. കലക്‌ടർ പദവി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കരിയറിലെ ചെറിയ കാലയളവ് മാത്രമാണ്.