കേരളം

kerala

ETV Bharat / state

മെഡിക്കല്‍ കോളജുകളില്‍ സുരക്ഷ ശക്തമാക്കാന്‍ നടപടി ; ഐസിയുവിലുള്ള രോഗിക്ക് ഒരു ബൈസ്റ്റാന്‍ഡര്‍ മാത്രം - ബൈസ്റ്റാന്‍ഡര്‍

ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്

security in medical college  medical college in kerala  steps taken to strengthen security  trivandrum medical college  veena george  health minister  medical college attack  icu  bystanders  security in hospitals  latest news in trivandrum  latest news today  മെഡിക്കല്‍ കോളേജില്‍ സുരക്ഷ ശക്തമാക്കാന്‍ നടപടി  ഐസിയുവിലുള്ള രോഗിയ്ക്ക്  ഒരു ബൈസ്റ്റാന്‍റര്‍ മാത്രം  ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍  ആരോഗ്യ വകുപ്പ്  വീണ ജോര്‍ജ്  മെഡിക്കല്‍ കോളേജ്  മെഡിക്കല്‍ കോളേജ് തിരുവനന്തപുരം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മെഡിക്കല്‍ കോളേജില്‍ സുരക്ഷ ശക്തമാക്കാന്‍ നടപടി; ഐസിയുവിലുള്ള രോഗിയ്ക്ക് ഒരു ബൈസ്റ്റാന്‍റര്‍ മാത്രം

By

Published : Nov 29, 2022, 5:54 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം ആരോഗ്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മെഡിക്കല്‍ കോളജുകളില്‍ ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും.

ഐസിയുവിലുള്ള രോഗിക്ക് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്‌ടറുടെ നിര്‍ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും. ആശുപത്രി സന്ദര്‍ശന സമയം വൈകുന്നേരം 3.30 മുതല്‍ 5.30 വരെയാണ്. ഇത് കര്‍ശനമായി പാലിക്കാനും നിര്‍ദേശം നല്‍കി.

അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പൊലീസ് എയ്‌ഡ് പോസ്റ്റിലുള്ള പൊലീസിന്‍റെയും സെക്യൂരിറ്റി ചീഫിന്‍റെയും നമ്പറുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കുന്നതാണ്. അലാം സംവിധാനം നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ മരണ വിവരം അറിയിച്ച ഡോക്‌ടറെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍.

ഇന്ന് ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആഭ്യന്തര വകുപ്പിന്‍റെ സഹകരണത്തോടെ പൊലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കാന്‍ തീരുമാനമായി. ആശുപത്രികളിലെ ക്രമസമാധാന പ്രശ്‌നങ്ങളും മെഡിക്കോ ലീഗല്‍ കേസുകളും കൈകാര്യം ചെയ്യുന്നതിനും ഉടന്‍ തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് എയ്‌ഡ് പോസ്റ്റ്. എല്ലാ മെഡിക്കല്‍ കോളജുകളിലും രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് ബ്രീഫ്രിംഗ് റൂം സ്ഥാപിക്കും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ഡിഐജി നിശാന്തിനി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ ഡോ. തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കലാകേശവന്‍, സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാര്‍, പിജി ഡോക്‌ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details