സംസ്ഥാനങ്ങൾക്ക് നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ലെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ - States cannot take their own interests
നിലവിലെ സാമ്പത്തിക കാര്യങ്ങള്‍ രാജ്യത്തെ ശക്തിപ്പെടുത്തുകയാണോ ദുർബലപ്പെടുത്തുകയാണോ എന്ന് പരിശോധിക്കണമെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ ആവശ്യപ്പെട്ടു
![സംസ്ഥാനങ്ങൾക്ക് നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ലെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4845284-526-4845284-1571835018489.jpg)
തിരുവനന്തപുരം: ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളെ നിഷ്പ്രഭമാക്കുന്ന സമീപനമാണ് രാജ്യത്തുണ്ടാകുന്നതെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍. സംസ്ഥാനങ്ങൾക്ക് സ്വന്തം താല്‍പര്യങ്ങളിൽ നിലപാട് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്‌പീക്കര്‍. നിലവിലെ സാമ്പത്തിക കാര്യങ്ങള്‍ രാജ്യത്തെ ശക്തിപ്പെടുത്തുകയാണോ ദുർബലപ്പെടുത്തുകയാണോ എന്ന് പരിശോധിക്കണം. യുണിസെഫുമായി സഹകരിച്ചാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത്. യുണിസെഫ് തമിഴ്‌നാട് - കേരള മേഖല സോഷ്യൽ പോളിസി മേധാവി ഡോ. പിനകി ചക്രബർത്തി മുഖ്യ പ്രഭാഷണം നടത്തി. സിപിഎസ്‌ടി സർട്ടിഫിക്കറ്റ് കോഴ്‌സിലെ അഞ്ചാമത്തെ ബാച്ചിലെ റാങ്ക് ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും സ്‌പീക്കര്‍ വിതരണം ചെയ്തു.
TAGGED:
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ