കേരളം

kerala

ETV Bharat / state

സർക്കാരിനെ പിരിച്ചുവിടാനല്ല, നടപടിയാണ് ആവശ്യപ്പെട്ടത്: കെ സുധാകരൻ - K Sudhakaran

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെങ്കിൽ നടപടി വേണമെന്നാണ് പറഞ്ഞത്. ഗവർണർ പറഞ്ഞതിൽ ഉറപ്പുണ്ടെങ്കിൽ നടപടി ആവശ്യപ്പെടണമെന്നായിരുന്നു തന്‍റെ വാക്കുകളെന്നും സുധാകരൻ

തിരുവനന്തപുരം  latest kerala news  കെ സുധാകരൻ  കെ സുധാകരന്‍  kpcc president k sudhakaran  ഗവർണർ  കെപിസിസി പ്രസിഡന്‍റ്  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  മേയർ ആര്യ രാജേന്ദ്രൻ  K Sudhakaran  K Sudhakaran against government
മേയർ ആര്യ രാജേന്ദ്രന്‍റെ കത്ത് നിയമലംഘനമെന്ന് കെ സുധാകരൻ

By

Published : Nov 5, 2022, 12:55 PM IST

Updated : Nov 5, 2022, 1:08 PM IST

തിരുവനന്തപുരം: സർക്കാരിനെ പിരിച്ചുവിടണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. സർക്കാരിനെ പിരിച്ചുവിടണമെന്നല്ല പറഞ്ഞത്, സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെങ്കിൽ നടപടി വേണമെന്നാണ് പറഞ്ഞത്. ഗവർണർ പറഞ്ഞതിൽ ഉറപ്പുണ്ടെങ്കിൽ നടപടി ആവശ്യപ്പെടണമെന്നായിരുന്നു തന്‍റെ വാക്കുകളെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിനെ പിരിച്ചുവിടാനല്ല, നടപടിയാണ് ആവശ്യപ്പെട്ടത്: കെ സുധാകരൻ

നഗരസഭയിലെ താത്‌കാലിക നിയമനങ്ങൾ നടത്താൻ പാർട്ടി ലിസ്‌റ്റ് ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്‍റെ കത്തിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കത്ത് നഗ്നമായ നിയമലംഘനമാണ്. കത്തിൽ അത്ഭുതമില്ല.

ഇടതു ഭരണം ഇടതുപക്ഷക്കാർക്ക് വേണ്ടിയാണെന്നും കെ സുധാകരൻ ആരോപിച്ചു. ശിപാർശയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിയമനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Nov 5, 2022, 1:08 PM IST

ABOUT THE AUTHOR

...view details