തിരുവനന്തപുരം: സംസ്ഥാനം ഇന്ധന നികുതി കുറയ്‌ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. നികുതി കുറയ്ക്കല്‍ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റം രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിക്കുന്നില്ല. ഇന്ത്യന്‍ സാമ്പത്തിക രംഗം ഗുരുതര പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
ജിഡിപി നിരക്കില്‍ 1.3 ശതമാനം ശതമാനം കുറവുണ്ടായി. രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്താനോ വിലക്കയറ്റം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല.കേന്ദ്ര വിഹിതത്തില്‍ അടുത്ത വര്‍ഷം 17,000 കോടിയുടെ കുറവ് വരുമെന്നും മന്ത്രി പറഞ്ഞു.
Also Read:ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രനയത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി
പ്രധാന മന്ത്രിയും റെയിവേ മന്ത്രിയും അനുകൂല നിലപാടെടുത്തിട്ടും കേന്ദ്രമന്ത്രി വി.മുരളീധരന്‍ കെറെയിലിനെ എതിര്‍ക്കുകയാണെന്നും കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.