കേരളം

kerala

ETV Bharat / state

ഏഴാം ദിനവും സമരപരമ്പര: ജലീലിന്‍റെ രാജിയില്‍ ലാത്തിചാർജ് - പ്രതിപക്ഷ സംഘടനകൾ മാർച്ച് കേരളം

തിരുവനന്തപുരത്ത് വിവിധ സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന മാർച്ചില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് - പാലക്കാട് ദേശീയ പാത ഉപരോധിച്ചു.

jaleel resignation latest news  kerala wide march today  march demanding jaleel resignation  കേരളത്തിൽ പ്രതിപക്ഷ സമരങ്ങൾ  ജലീലിന്‍റെ രാജി ആവശ്യം  പ്രതിപക്ഷ സംഘടനകൾ മാർച്ച് കേരളം  സെക്രട്ടേറിയറ്റ് മാർച്ച് പുതിയ വാർത്തകൾ
ലാത്തിചാർജ്

By

Published : Sep 18, 2020, 12:53 PM IST

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഏഴാം ദിനവും പ്രതിഷേധ പരമ്പര. കോട്ടയത്ത് യൂത്ത് കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം, യുവമോർച്ച എന്നിവർ നടത്തിയ മാർച്ച് അക്രമാസക്തമായി. നിരവധി പ്രവർത്തകർക്ക് ലാത്തിചാർജില്‍ പരിക്കേറ്റു. മലപ്പുറത്ത് രാവിലെ യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് - പാലക്കാട് ദേശീയ പാത ഉപരോധിച്ചു. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തില്‍ കലാശിച്ചു.

ഏഴാം ദിനവും സമരപരമ്പര: ജലീലിന്‍റെ രാജിയില്‍ ലാത്തിചാർജ്

തിരുവനന്തപുരത്ത് വിവിധ സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന മാർച്ചില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. കാസർകോട്ട് നടന്ന യുവമോർച്ച മാർച്ചും സംഘർഷത്തിൽ കലാശിച്ചു. മിക്കയിടത്തും ലാത്തിചാർജില്‍ നിരവധി പേർക്ക് പരിക്കേറ്റു.

ABOUT THE AUTHOR

...view details