തിരുവനന്തപുരം : നാളെ സംസ്ഥാന വ്യാപകമായി കെ എസ് യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തത്. ഗവർണറും സർക്കാരും ഒത്തുകളിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണെന്ന് ആരോപിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച്.
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷം : നാളെ കെഎസ്‌യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് - Education strike
കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് സംഘടന വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തത്
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷം: നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്
ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്‌ത നേതാക്കളെ റിമാൻഡ് ചെയ്‌തിട്ടുമുണ്ട്.
ഇതിൽ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തത്.