കേരളം

kerala

ETV Bharat / state

'എല്ലാ മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡ്'; 10 വാര്‍ഡുകൾ സജ്ജം, സംസ്ഥാനതല ഉദ്ഘാടനം നാളെ - കൊവിഡ്

കൊവിഡ് പോലെയുള്ള മഹാമാരികളെയും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിനാണ് എല്ലാ മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുത്തത്.

inaguration of isolation wards  state wide inaguration of isolation wards  state wide inaguration of isolation wards  10 വാര്‍ഡുകൾ സജ്ജം  എല്ലാ മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡ്  സംസ്ഥാനതല ഉദ്ഘാടനം നാളെ  തിരുവനന്തപുരം  കൊവിഡ്  ഐസൊലേഷന്‍ വാര്‍ഡ്
ഐസൊലേഷന്‍ വാര്‍ഡ്

By

Published : Dec 16, 2022, 3:59 PM IST

തിരുവനന്തപുരം: പകർച്ചവ്യാധികളെ നേരിടുന്നതിനായി നിർമിക്കുന്ന ഐസൊലേഷൻ വാർഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൊവിഡും സമാനമായ വ്യാപക ശേഷിയുള്ള മഹാമാരികളെയും നേരിടുന്നതിനാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുത്തത്. ഓരോ മണ്ഡലങ്ങളിലെയും തിരഞ്ഞെടുത്ത ആശുപത്രിയില്‍ 10 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡാണ് സജ്ജമാക്കുന്നത്.

തിരുവനന്തപുരം സിഎച്ച്സി പൂവാര്‍, കൊല്ലം സിഎച്ച്സി നെടുങ്കോലം, സിഎച്ച്സി നെടുമ്പന, സിഎച്ച്സി തെക്കുംഭാഗം, തൃശൂര്‍ വടക്കാഞ്ചേരി ജില്ല ആശുപത്രി, സിഎച്ച്സി പഴഞ്ഞി, സിഎച്ച്സി പഴയന്നൂര്‍, മലപ്പുറം സിഎച്ച്സി വളവന്നൂര്‍, കോഴിക്കോട് ഗവ. മെന്‍റല്‍ ഹെല്‍ത്ത് സെന്‍റര്‍, ഗവ. ഡെര്‍മറ്റോളജി ചേവായൂര്‍ എന്നിവിടങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

എംഎല്‍എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചാണ് വാർഡ് നിർമിക്കുക. 250 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കെഎംഎസ്‌സിഎല്ലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയ 90 ആശുപത്രികളിലെ 10 എണ്ണത്തിന്‍റെ നിർമാണമാണ് പൂർത്തിയായത്. ബാക്കിയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

പ്രീ എഞ്ചിനീയര്‍ഡ് സ്ട്രക്ച്ചര്‍ ഉപയോഗിച്ചാണ് 2,400 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്‍റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, വിതരണ സ്‌റ്റോര്‍, ശൗചാലയത്തോട് കൂടിയ സ്‌റ്റാഫ് റൂം, ഡോക്‌ടേഴ്‌സ് റൂം, ഡ്രെസിങ് റൂം, നഴ്‌സസ് സ്‌റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജര്‍ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികള്‍ ഓരോ ഐസൊലേഷന്‍ വാര്‍ഡിലും സജ്ജീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details