തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ അവസാന ദിവസം സ്‌കൂളുകളും ജില്ലകളും ഇഞ്ചോടിച്ചു പോരാടുന്നു. 39 ഫൈനലാണ് അവസാന ദിനം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടക്കുക. അതിൽ 21 ഫൈനൽ വിദ്യാർഥികളുടെ മത്സരങ്ങളുടേതും ബാക്കിയുള്ളത് ടീച്ചർമാരുടെ മത്സരങ്ങളുടെ ഫൈനലുമായിരിക്കും.
നിലവിൽ മുൻ ചാമ്പ്യൻമാരായ പാലക്കാട് ജില്ല തന്നെയാണ് ജില്ലകളുടെ സ്ഥാനത്ത് മുന്നിൽ നിൽക്കുന്നത്. 25 സ്വർണവും 17 വെള്ളിയും 17 വെങ്കലവുമായി 212 പോയിന്‍റാണ് ആണ് പാലക്കാട് നേടിയിരിക്കുന്നത്. പാലക്കാട് ജില്ലയുടെ ബിജോയ് മൂന്ന് സ്വർണങ്ങൾ നേടി അവസാന ദിവസത്തെ ആദ്യ താരമായി.
തൊട്ടു പുറകിൽ മലപ്പുറം ജില്ല 10 സ്വർണവും 13 വെള്ളിയും 10 വെങ്കലവുമായി 113 പോയിൻ്റിന്‍റെ നിറവോടെ നിൽക്കുന്നുണ്ട്. കോഴിക്കോട് ജില്ലയാണ് മൂന്നാം സ്ഥാനത്തുള്ളത്. സ്‌കൂളുകളിൽ മലപ്പുറം ജില്ലയിലെ ഐഡിയൽ സ്‌കൂളാണ് മുന്നേറുന്നത്.