തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന്‍റെ വിജയവഴിയിൽ പൊൻതിളക്കം കൂട്ടി മണിപ്പൂരിൽ നിന്നൊരു സ്വർണ നേട്ടം. മണിപ്പൂർ സ്വദേശിയായ ജാഹിർ ഖാനാണ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം സ്വന്തമാക്കിയത്. പാലക്കാട് കല്ലടി എച്ച്‌എസ്‌എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ജാഹിർ.
പാലക്കാടന്‍ വിജയക്കുതിപ്പിന് മണിപ്പൂരിന്‍റെ പൊൻതിളക്കം; ജാഹിർ ഖാന്‍റെ സ്വര്‍ണ നേട്ടം നൂറുമീറ്റര്‍ ഓട്ടത്തില്‍ - state school Sports Meet
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 100 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയാണ് പാലക്കാട് കല്ലടി എച്ച്‌എസ്‌എസിലെ എട്ടാം ക്ലാസ്സ് വിദ്യാർഥി ജാഹിര്‍ ഖാന്‍റെ നേട്ടം
ALSO READ|സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ രണ്ടാം ദിനവും പാലക്കാടിന്‍റെ മുന്നേറ്റം; തൊട്ടുപിന്നില്‍ എറണാകുളം
ഇന്ത്യയൊട്ടാകെയുള്ള കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ നിന്നുമെത്തുന്ന ജാഹിറിന് പരിശീലനം നല്‍കുന്നതിന് ഭാഷ ഒരു തടസമായിട്ടില്ലെന്ന് കായിക അധ്യാപകനായ സഹീര്‍ ഖാന്‍ പറയുന്നു. മറ്റ് സീനിയർ കുട്ടികളുടെ സഹായം പരിശീലന ഘട്ടത്തിൽ സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയത്തിന് ശേഷം തന്നെ വളഞ്ഞ മാധ്യമ പ്രവർത്തകരോട് തനിക്ക് മലയാളം അറിയില്ലെന്നായിരുന്നു ജാഹിറിന്‍റെ പ്രതികരണം. എന്നാല്‍, ഹിന്ദിയിൽ പ്രതികരിച്ചുകൂടേയെന്ന ചോദ്യത്തിന് ആ ഭാഷ അറിയില്ലെന്നും കായിക പ്രതിഭ പ്രതികരിച്ചു.