തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനിടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ഗാലറിയിൽ മരം ഒടിഞ്ഞു വീണു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. എറണാകുളം ശാലോം എച്ച്‌എസ്‌എസിലെ വിദ്യാർഥിയായ അഫിത കെപി ഉൾപ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്.
സ്‌കൂൾ കായികോത്സവത്തിനിടെ മരം ഒടിഞ്ഞു വീണു: വിദ്യാർഥിയടക്കം മൂന്ന് പേർക്ക് പരിക്ക് - സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനിടെ അപകടം
ഇന്ന് (04.12.22) രാവിലെ 9.50 ഓടെയിരുന്നു അപകടം ഉണ്ടായത്. ശാലോം എച്ച്‌എസ്‌എസിലെ വിദ്യാർഥിയായ അഫിത കെപി ഉൾപ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ അഫിതയെ പ്രാഥമിക ചികിത്സയ്‌ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫിതയുടെ പരിക്ക് നിസാരമുള്ളതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥലം സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്ന് (04.12.22) രാവിലെ 9.50 ഓടെയിരുന്നു അപകടം ഉണ്ടായത്.
സംഭവസമയം മൈതാനത്ത് ഹാമർ ത്രോ മത്സരം നടക്കുകയായിരുന്നു. അപകടമുണ്ടായപ്പോൾ ഗാലറിയിൽ നിരവധി പേരുണ്ടായിരുന്നു. മരം ഒടിഞ്ഞുവീണ ശബ്‌ദം കേട്ട് ആളുകൾ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരച്ചില്ലകൾ മുറിച്ചുമാറ്റി.